ദുരിതമൊ‍ഴിയുന്ന കുട്ടനാട്ടില്‍ ആരോഗ്യവകുപ്പിന്‍റെ സൂഷ്മ നിരീക്ഷണം

പ്രളയത്തിനു ശേഷം കുട്ടനാട് നേരിടേണ്ടത് കോളറ അടക്കമുള്ള പകർച്ചവ്യാതികളെയെന്ന് ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം. ഇത് സംമ്പന്തിച്ച് പഠന റിപ്പോർട്ട് ആരോഗ്യ വകുപ്പിനു ഇവർ കൈമാറി.

കഴിഞ്ഞ ദിവസമാണ് കമ്മ്യൂണിറ്റി മെഡിസിൽവിഭാഗവും മാനസിക രോഗവിഭാഗത്തിലെ ഡോക്ടർമാർ അടങ്ങുന്ന സംഘം കുട്ടനാട്ടിലെത്തിയത്.

പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ സന്ദർശ്ശനം നടത്തിയാണ് സംഘം പടനം നടത്തിയത് വരുന്ന രണ്ട്, മൂന്ന് മാസക്കാലം കുട്ടനാട് സൂഷ്മ നിരീക്ഷണത്തിലായിരിക്കണം കുറഞ്ഞത് 20 വീടിനു ഒരാൾ എന്ന കണക്കിലാവണം നിരീക്ഷണം.

ഇതു മൂലം പനിയോ മറ്റ് പകർച്ചവ്യാതികളോ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാനാവും, മുൻകാലങ്ങളിൽ കോളറ അടക്കമുള്ള പകർച്ചവ്യാതികൾ ഉണ്ടായ പ്രദേശം എന്ന നിലയിൽ വളരെ ഗൗരവത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണമെന്നും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പകർച്ചവ്യാതി തടയുന്നതിനൊപ്പം പ്രളയത്തോടൊപ്പം കുട്ടനാട്ടിലെത്തിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ജലനിരപ്പ് താഴുന്നതിനു മുൻപ് തന്നെ നീക്കം ചെയ്യണം.

ഇതിന് കുട്ടനാടുമായ് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ തന്നെ നിയോഗിക്കണമെന്നും റിപ്പോർട്ട് പറയുന്നു. സ്വന്തം കിടപ്പാടവും, കൃഷിയും നഷ്ടപ്പെട്ട ഒട്ടനവധിയാളുകൾ കുട്ടനാട്ടിലുണ്ട് ഇവരിൽ പലരും ബന്ധുവീടുകളിലാണ് ഇപ്പോൾ അഭയം പ്രാപിച്ചിരിക്കുന്നത്.

ഇവർ മടങ്ങി വീടുകളിലേക്ക് വരുമ്പോൾ ഇവർക്ക് വേണ്ട മാനസിക ബലം നൽകുന്നതിന് കുട്ടികൾ അടക്കമുള്ളവർക്ക് കൗൺസിലിംഗ് നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

മെഡിസിൻ, ആയുർവേദം, ഹോമിയോ തുടങ്ങിയ വിവിധ സംഘങ്ങൾ നിലവിൽ പ്രതിരോധ പ്രവർത്തനം നടത്തുന്നുണ്ട് എങ്കിലും താഴെ തട്ടിലുള്ള സൂഷ്മ നിരിക്ഷണമാണ് അടിയന്തരമായ് നടപ്പിലാകേണ്ടതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News