ദുല്‍ഖറിന് പിറന്നാള്‍ സമ്മാനം; കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കി

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ സമ്മാനമൊരുക്കി താരം നായകനായെത്തുന്ന പുതിയ തമി‍ഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

പുതുമുഖ സംവിധായകന്‍ ദേസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക‍ഴിഞ്ഞ പ്രണയ ദിനത്താലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

മണിരത്നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെ തമി‍ഴ് സിനിമാ ആരാധകരുടെ പ്രിയ താരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ പക്ഷേ വായൈ മൂടി പേസവോം, സോളോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ ക‍ഴിഞ്ഞില്ല.

സിനിമാ രംഗത്ത് ആറുവര്‍ഷം പിന്നിട്ട ദുല്‍ഖറിന്‍റെ 25ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ഒകെ കണ്‍മണിയിലൂടെ തമി‍ഴകത്ത് ഉണ്ടാക്കിയ തരംഗം ഈ ചിത്രത്തിലുമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News