നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സുഗീത് തികച്ചും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘കിനാവള്ളി’. ആദ്യ ദിന പ്രദർശനം കഴിഞ്ഞപ്പോൾ ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഫാമിലി – ഹൊറർ- ക്ലീൻ എന്റെർറ്റൈനെർ ചിത്രം എന്നാണ് മിക്കടത്തും നിന്നുള്ള പ്രേക്ഷക പ്രതികരണം.

കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഹൊറർ രംഗങ്ങളും കോമഡി നമ്പറുകളും പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ചു. പ്രധാന കഥാപാത്രങ്ങൾ എല്ലാം പുതുമുഖങ്ങളാണ്.

അജ്മല്‍, കൃഷ്, സുജിത് രാജ് കൊച്ചു കുഞ്ഞ്, വിജയ് ജോണി, സുരഭി, സൗമ്യ എന്നിവർ ലഭിച്ച റോളുകൾ മികച്ചതാക്കി. ഹരീഷ് കണാരന്റെ കോമഡി നമ്പറുകൾ തിയേറ്ററുകളിൽ പൊട്ടിച്ചിരി ഉണർത്തി.

ഹൊറര്‍ കോമഡി റൊമാന്‍സ് ഗണത്തില്‍പെടുത്തുന്ന കിനാവള്ളിയുടെ ട്രെയിലറിന് മികച്ച വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലറിൽ സൂചിപ്പിക്കുമ്പോലെ കിനാവള്ളി നിങ്ങളെ ചിരിപ്പിക്കും അതുപോലെ പേടിപ്പിക്കും.

വലിയൊരു എസ്റ്റേറ്റ് ബംഗ്ലാവാണ് ഈ ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. ഇവരുടെ തീവ്രമായ സൗഹൃദത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.

ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ്അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം ശാശ്വത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയന്‍.

കലാസംവിധാനം ഡാനിമുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂംഡിസൈന്‍ അഫ്‌സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍. നസീബ്. കെ.എന്‍, പ്രവീണ്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍.