പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായ് നടി രംഗത്ത്. പൊലീസ് കസ്റ്റഡിയിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചതായുമ വസ്ത്രങ്ങൾ മുഴുവൻ ഊരി  നഗ്നയാക്കി നിർത്തി തല്ലുകയും വിഡിയോ എടുക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണങ്ങളുമായാണ് നടി ശ്രുതി പട്ടേല്‍ രംഗത്തെത്തിയിരിക്കുന്നത്.

മാട്രിമോണിയൽ വെബ്സൈറ്റിൽ ആള്‍മാറാട്ടം നടത്തി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന കേസില്‍ നടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലറങ്ങിയ നടി പൊലീസ് സ്റ്റേഷനില്‍ അനുഭവങ്ങള്‍ പൊട്ടിക്കരഞ്ഞാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ദേശീയ വനിത കമ്മീഷന് നടി പരാതി നല്‍കി.

ജയിലിലെ സിസിടിവി ക്യാമറകള്‍ അ‍ഴിച്ചു മാറ്റിയതിനുശേഷമാണ് തന്നെ സെല്ലിലേക്ക് പ്രവേശിപ്പിച്ചതെന്നും അവിടെ എത്തിയപ്പോള്‍ വസ്ത്രം മു‍ഴുവന്‍ വലിച്ചു കീറിയാണ് കയ്യില്‍ വിലങ്ങു വെച്ചത്. പൂര്‍ണ നഗ്നയായി നിര്‍ത്തി തന്‍റെ ശരീര ഭാഗങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്തതായും തുടര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചതായും  പൊലീസ് സ്റ്റേഷനിലെ അനുഭവം പുറത്ത് പറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി പ്പെടുത്തിയതായും നടി ശ്രുതി വെളിപ്പെടുത്തുന്നു.

ഒന്നര കോടി രൂപ നടി പലരിൽ നിന്നായി തട്ടിയെടുത്തതായി  നടിക്കും നടിയുടെ അമ്മയും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിലവില്‍ കേസുണ്ട്. ജർമനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സേലം സ്വദേശി ജി ബാലമുരുകനിൽ നിന്ന്  41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു ഒടുവിലത്തെ അറസ്റ്റ്. നടിക്കും നടിയുടെ അമ്മയും സഹോദരനും കൂടാതെ അച്ഛനായി അഭിനയിച്ചവരും അറസ്റ്റിലായിട്ടുണ്ട്.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നാണ് നടിയുടെ വാദം. തന്നെ ഉപദ്രവിച്ച തമി‍ഴ് നാട് പൊലീസിനെതിരെ ശ്രുതി വനിത കമ്മീഷനില്‍ പരാതി നല്‍കി.