ബിജെ പിയുമായുള്ള സഖ്യം വിഷം നിറച്ച പാത്രം പോലെയായിരുന്നുവെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടശേഷമുള്ള ആദ്യ പൊതുപരിപാടിയിലാണ് മെഹ്ബൂബ മുഫ്തി ബി.ജെ.പിക്കെതിരെ തുറന്നടിച്ചത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ തുടക്കം മുതല്‍തന്നെ എതിര്‍ത്തിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ഇക്കാര്യം പിതാവ് മുഫ്തി മുഹമ്മദ് സയീദിനെ അറിയിച്ചിരുന്നു.

സഖ്യം പി.ഡി.പിക്ക് കോട്ടമുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. ബി.ജെ.പിയുടെ പല നടപടികളും കശ്മീരിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

കേന്ദ്രസര്‍ക്കാര്‍ കശ്മീരിനുവേണ്ടി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ ഒന്നും തന്നെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.