പ്രീപെയ്ഡ് വരിക്കാർക്ക് 75 രൂപയുടെ റീചാർജിൽ പരിധിയില്ലാത്ത കോളുകളും 10 ജിബി ഡാറ്റയും 500 എസ്.എം.എസുമായി ബി.എസ്.എൻ.എൽ. 15 ദിവസമാണ് കാലാവധി.

ഈ കിടിലൻ ഒാഫർ തുടക്കത്തിൽ ബി.എസ്.എൻ.എല്ലിൻെറ ആന്ധ്രപ്രദേശ്, തെലങ്കാന സർക്കിളുകളിൽ ആണ് ലഭ്യമാകുക. പ്രത്യേക റീചാർജുകളിലൂടെ 180 ദിവസങ്ങൾ വരെ കാലാവധി നീട്ടാനും സാധിക്കും.

റിലയൻസ് ജിയോയുടെ 98 രൂപയുടെ ഒാഫറിനെ വെല്ലുന്നതാണ് ബി.എസ്.എൻ.എല്ലിൻെറ ഈ ഒാഫർ. ജിയോ ഒാഫറിൽ രണ്ട് ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 300 എസ്.എം.എസും 28 ദിവസത്തേക്കാണ് ലഭിക്കുക.

171 രൂപയുടെ റീചാർജിൽ 30 ദിവസത്തേക്ക് ദിവസേന 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, 100 എസ്.എം.എസ് എന്നിവ ലഭിക്കുന്ന ഒാഫർ ബി.എസ്.എൻ.എൽ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു