നികുഞ്ജം ഫ്ലാറ്റ് കമ്പനിക്കെതിരെ താമസക്കാരുടെ പ്രതിഷേധം ശക്തമാകുന്നു

നികുഞ്ജം ഫ്ലാറ്റ് കമ്പനിക്കെതിരെ താമസക്കാരുടെ പ്രതിഷേധം.ക‍ഴക്കൂട്ടം നികുഞ്ചം ഐ പാർക്ക് ‍ഫ്ലാറ്റിലെ താമസക്കാരാണ് കമ്പിനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ഫ്ലാറ്റിന് ഒക്ക്യുപൻസി സർട്ടിഫിക്കറ്റോ,ടി സി നമ്പരോ നൽകുന്നില്ലെന്നും, ഫ്ലാറ്റുകളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നും ആവശ്യപ്പെട്ടാണ് പ്രതിഷോധം.

തങ്ങൾ താമസിക്കുന്ന നികുഞ്ജം ഫ്ലാറ്റിൽ വേണ്ടത്ര സൗകര്യങ്ങൾ കമ്പിന് ചെയ്ത് നൽകുന്നില്ലെന്നാവശ്യപ്പെട്ടാണ് ക‍ഴക്കൂട്ടം നികുഞ്ചം ഐ പാർക്ക് ‍ഫ്ലാറ്റിലെ ഉടമസ്ഥരായ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്.

2015 മുതൽ ഫ്ലാറ്റിന് ഒക്ക്യുപൻസി സട്ടിഫിക്കറ്റോ,ടി സി നമ്പരോ നൽകുന്നില്ലെന്നും ഇക്കാരണത്താൽ ഉടമകൾക്ക് തിരിച്ചറിയിൽ കാർഡ്, പാസ്പോർട്ട് ,റേഷൻകാഡ് എന്നിവ ലിഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. കമ്പിനി ഉടമകളോട് നിരവധി തവണ ഇക്കാര്യ പറഞ്ഞിട്ടും അവർ തിരിഞ്ഞ് നോക്കുന്നില്ലെന്നും ഇവർ പറയുന്നു

ഇവർ വാങ്ങിയ ഫ്ലാറ്റിന് സൗകര്യങ്ങൾ ചെയ്ത് നൽകാതെ നികുഞ്ചം ഗ്രൂപ്പ് മറ്റ് പ്രൊജക്ട്മായി
മുന്നോട്ട് പോകുന്നുവെന്നും ഇവർ ആരോപിക്കുന്നു.

തങ്ങളുടെ ആവശ്യങ്ങൾ കമ്പനി ചെയ്തു നൽകിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News