ഉപജീവനത്തിനായി മത്സ്യ കച്ചവടത്തിനിറങ്ങിയ കോളേജ്‌ വിദ്യാർത്ഥിനി ഹനാൻ ഇനി മൂന്നു ചിത്രങ്ങളിൽ ഒരേ സമയം അഭിനയിക്കും. ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള മുന്‍കൂർ തുകയുടെ ചെക്ക്‌ നിർമ്മാതാവ്‌ ഹനാനു കൈമാറി.

ഒരേ സമയം മൂന്നു ചിത്രങ്ങളിലേക്കാണു ഹനാനു അവസരം തേടി എത്തിയിരിക്കുന്നത്‌. വൈറൽ 2019, അരക്കള്ളൻ മുക്കാൽ കള്ളൻ, മിഠ്ഹായി തെരുവ്‌ എന്നീ ചിത്രങ്ങളിൽ അഭിനയിക്കാനാണു നിർമ്മാതാവ്‌ നൗഷാദ്‌ ആലത്തൂർ ഹനാനെ ക്ഷണിച്ചിരിക്കുന്നത്‌.

സപ്പോർട്ട്‌ ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്നും അധ്വാനിച്ച്‌ പ്രതിഫലം കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഹനാൻ പറഞ്ഞു. കോതമംഗലത്തെ ആയൂർ ഗ്രഹം ആയുർ വേദ കേന്ദ്രത്തിൽ കഴിയുകയാണു ഹനാൻ.

പ്രതിഫലമായി നൽകു തുകയുടെ ചെക്ക്‌ എം.എൽ.എ. ആന്റണി ജോണിന്റെ സാന്നിധ്യത്തിൽ നൗഷാദ്‌ ആലത്തൂർ ആയൂർ ഗ്രഹത്തിലെത്തി ഹനാനു കൈമാറി. ആയൂർ ഗ്രഹം ഉടമ ശ്രീ. വിശ്വനാഥനും ചടങ്ങിൽ പങ്കെടുത്തു.