സർക്കാർ ആശുപത്രിക്ക് വിറ്റ സർജിക്കൽ നൂൽ വിക്ടോറിയ ആശുപത്രിക്ക് മറിച്ചു വിറ്റു; മരുന്ന് വിതരണ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു

കൊല്ലം വിക്ടോറിയ ആശുപത്രിയെ കബളിപ്പിക്കാൻ ശ്രമിച്ച മരുന്ന് വിതരണ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു. മുമ്പ് ഏതോ സർക്കാർ ആശുപത്രിക്ക് വിറ്റ സർജിക്കൽ നൂൽ വിക്ടോറിയ ആശുപത്രിക്ക് മറിച്ചു വിറ്റാണ് തട്ടിപ്പ്.  രാജ്യവ്യാപകമായി ശൃംഘലയുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സൂചന ലഭിച്ചു.

കൊല്ലം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കൊല്ലം പോലീസ് കേസ് റജിസ്ടർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വിശ്വാസ വഞ്ചന,ചതി ഗൂഡാലോചന,തട്ടിപ്പ് എന്നിവയ്ക്ക് 417,420,409 തുടങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ റജിസ്ടർ ചെയ്തത്.

വിക്ടോറിയ ആശുപത്രി സൂപ്രണ്ട് സൈജു ഹമീദിന്റെ പരാതിയിൽ പോലീസ് മൊഴി രേഖപ്പെടുത്തി. കൊല്ലം ജില്ലാ ആശുപത്രി ആർ.എം.ഒ. സെക്രട്ടറിയായ ധന്വന്തരിയിൽ നിന്നു വിക്ടോറിയ ആശുപത്രി വാങ്ങിയ സർജിക്കൽ നൂലുകൾ മറ്റേതൊ സർക്കാർ ആശുപത്രിക്ക് വിതരണം ചെയ്തവയാണെന്ന് പ്രാഥമിക പരിശോദനയിൽ ബോധ്യമായതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേ സമയം ബർമാ ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് കഴിഞ്ഞ 8 വർഷമായി ധന്വന്തരി മരുന്നും സർജിക്കൽ നൂലുകളും വാങ്ങിയിരുന്നതായി ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി ബർമാ ഫാർമസ്യൂട്ടിക്കല്‍സായിരുന്നു തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

1800 രൂപ മാർക്കറ്റ് വിലയുള്ള സർജിക്കൽ നൂല് മൂന്നിലൊന്ന് വിലയ്ക്ക് വിൽക്കുന്നു എന്നു മാത്രമല്ല തനിക്ക് കമ്പനി നല്ല കമ്മീഷനും ഓഫർ ചെയ്തതതായും. 1000 പാക്കറ്റ് വേണമെങ്കിലും എത്തിക്കാമെന്നും ഫാർമസ്യൂട്ടിക്കൽ പ്രതിനിധി പറഞ്ഞുവെന്ന് വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സൈജു ഹമീദ് മൊഴി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News