കാത്തിരുന്നു കാത്തിരുന്ന് ഒടുവില്‍ വിവാഹം; ആദ്യ രാത്രിയില്‍ വരന് ഉഗ്രന്‍ പണി കൊടുത്ത് പെണ്‍കുട്ടി

കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ നാല്‍പ്പതാം വയസ്സില്‍ വിവാഹം ചെയ്ത യുവാവിന് ആദ്യ രാത്രിയില്‍ തന്നെ ഉഗ്രന്‍ പണി നല്‍കിയിരിക്കുകയാണ് വധു. ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്‍റുവിനാണ് വിവാഹം ചെയ്ത് പണി കിട്ടിയത്. ക‍ഴിഞ്ഞ ദിവസമായിരുന്നു ഇയാളും സംഗീത കുമാരി എന്ന പെണ്‍കുട്ടിയുമായുള്ള വിവാഹം. എന്നാല്‍ ആദ്യ രാത്രിയില്‍ തനിക്ക് ആര്‍ത്തവമാണെന്ന കാരണം പറഞ്ഞ് പെണ്‍കുട്ടി മറ്റൊരു മുറിയില്‍ ക‍ഴിഞ്ഞു.

എന്നാല്‍ പിറ്റേന്ന് നേരം വെളുത്തതോടെയാണ് ചതി മനസ്സിലായത്. ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സമ്മാനങ്ങളുമായി യുവതി മുങ്ങുകയായിരുന്നു. വിവാഹത്തിന്‍റെ പിറ്റേന്ന് വധുവിനെ അന്വേഷിച്ചപ്പോ‍ഴാണ് സംഭവം പുറത്തായത്.

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.എന്നാല്‍ പെണ്‍കുട്ടി എങ്ങോട്ടാണ് പോയതെന്നതിനെ സംമ്പന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News