വീണ്ടും ക്രൂര പീഡനം; 7 വയസുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം ക‍ഴുത്ത് ഞെരിച്ച് കൊന്ന് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു

രാജ്യത്ത് വീണ്ടും ക്രൂര പീഡനം. 7 വയസുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം ക‍ഴുത്ത് ഞെരിച്ച് കൊന്ന് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ തല്‍വാറില്‍ വെള്ളിയാ‍ഴ്ചയാണ് സംഭവം നടന്നത്. വൈകുന്നേരം വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി ഏറെ വൈകിയും തിരിച്ചു വരാത്തതിനെത്തുടര്‍ന്നുള്ള തെരച്ചിലിനൊടുവിലാണ് നാടിനെ നടുക്കിയ സംഭവം വെളിപ്പെട്ടത്.

കുട്ടിയെ കാണാതായതറിഞ്ഞ് മാതാ പിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ക്രൂര പീഡനത്തിന് ഇരയായ വിവരം പുറത്തു വന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News