ലാവ്ലിന്‍ കേസിനെ നിയമപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപിയും  കോണ്‍ഗ്രസും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ലാവ്ലിന്‍ കേസിനെ കുത്തിപ്പൊക്കുന്നത്.

നേരത്തെ വിജിലന്‍സ് , സിബിഐ കോടതികള്‍ കേസ് പരിശോധിച്ച് കുറ്റപത്രം റദ്ദാക്കിയതാണ്. ഹൈക്കോടതിയും സിബിഐ കോടതിയും വിധി ന്യായം അംഗീകരിച്ചതാണ്.

കേസില്‍ പിണറായി പ്രതിയല്ല. സുപ്രീം കോടതിയിലും പിണറായിയുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും കോടിയേരി കോ‍ഴിക്കോട് പറഞ്ഞു.