അയനാവരം ഫ്ലാറ്റ് പീഡന സംഭവത്തിലെ പെണ്‍കുട്ടിയെ താന്‍ ഒന്നിലധികം തവണ പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായെത്തിയ മധ്യവയസ്കന്‍. ചെന്നൈയിൽ എത്തിയാണ് പീഡനം നടന്നതെന്നും മധുര പങ്കജം കോളനി സ്വദേശി കാമരാജ് (57)  പറയുന്നു.

മുൻകൂർ ജാമ്യം  ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മധ്യവയസ്കന്‍റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഫ്ലാറ്റ് ജീവനക്കാരായ പതിനേഴുപേർ അറസ്റ്റിലായതോടെ താനും അറസ്റ്റിലാവുമോ എന്ന പേടിയാണ് കാമരാജിനെ ജാമ്യഹർജി നൽകുന്നതിന് പ്രേരിപ്പിച്ചത്.

എന്നാല്‍, പീഡനത്തില്‍ കാമരാജിനെതിരെ തെളിവില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം.