ലോക ജൂനിയര്‍ അത്ലറ്റ്മീറ്റില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമാ ദാസിന്‍റെ പരിശീലകനെതിരേ ലൈംഗിക ആരോപണം. പരിശീലകനായ നിപ്പോണ്‍ ദാസിനെതിരേയാണ് പരാതി ഉയരുന്നത്. ഗുവഹാത്തിയില്‍ നിപ്പോണിന് കീ‍ഴില്‍ പരിശീലനം നടത്തുന്ന അത്ലറ്റാണ് പരാതിക്കാരി.

ക‍ഴിഞ്ഞ മെയ് മാസമാണ് സംഭവം നടന്നതെന്ന് അത്ലറ്റ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈഗിംകമായി പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് അത്ലറ്റിന്‍റെ വെളിപ്പെടുത്തല്‍. പരാതിയെ തുടര്‍ന്ന് ഗുവഹാത്തി പൊലീസ് എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പരാതി നിഷേധിച്ച് പരിശീലകന്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ അസം സംസ്ഥാന ടീമില്‍ ഉൾപ്പെടുത്താത്തതിലുളള വൈരാഗ്യമാണ് പരാതിക്ക് കാരണമെന്ന് നിപ്പോൾ പറയുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പിനുളള ടീമില്‍ ഉൾപ്പെടുത്തണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നതായി ഇയാൾ വ്യക്തമാക്കി.

നൂറ്, ഇരുനൂറ് മീറ്ററുകളില്‍ പരിശീലനം നടത്തുന്ന പെൺകുട്ടിയാണ് പരാതി നല്കിയിട്ടുളളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശീലകനെ ചോദ്യം ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല.