ഹൈക്കോടതിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനേയും വെല്ലുവിളിച്ച് ഗുരുദക്ഷിണ പരിപാടി നടത്തുന്നു.കൊല്ലം തൃക്കടവൂർ മേജർ മഹാദേവർ ക്ഷേത്രമാണ് ആർ.എസ്.എസ് കയ്യേറാൻ ശ്രമിക്കുന്നത്.സംഭവമറിഞ്ഞ ദേവസ്വം കമ്മീഷണർ പോലീസിന് പരാതി നൽകാൻ എ.ഒ.ക്ക് നിർദ്ദേശം നൽകി

കൊല്ലം കടവൂർ ആർ.എസ്.എസ് ശാഖയാണ് മേജർ മഹാദേവർ ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് ഗുരുദക്ഷിണാ പരിപാടി നടത്താൻ ശ്രമിക്കുന്നത്.

ക്ഷേത്ര കാമ്പൗണ്ടിൽ ആർ.എസ്.എസ് ന്റെ ശാഖയും ആയുധ പരിശീലനവും ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി അന്വേഷണത്തിനുത്തരവിടുകയും ആർ.എസ്.എസിനെ തടയുകയും ചെയ്തു.

ക്ഷേത്രത്തിൽ മറ്റ് സംഘടനകളുടേയൊ രാഷ്ട്രീയ പാർട്ടികളുടേയൊ പരിപാടികൾ നടത്തരുതെന്ന ഉത്തരവ് നിനനിൽകെയാണ് ദേവസ്വം ബോർഡിനേയും ഹൈക്കോടതിയേയും വെല്ലുവിളിച്ച് ദേവസ്വം ബോർഡ് വക ക്ഷേത്ര ആഡിറ്റോറിയത്തിൽ ഗുരുദക്ഷിണ മഹോത്സവം സംഘടിപ്പിക്കാൻ തയാറായത് ഇതിനായി ആർ.എസ്.എസിന്റെ കടവൂർ ശാഖ നോട്ടീസ് വിതരണം ചെയ്തിരുന്നു.

അതേസമയം ആർ.എസ്.എസിന്റെ നീക്കത്തിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പദ്മകുമാർ രംഗത്തു വന്നു.യാതൊരു കാരണവശാലും ക്ഷേത്രം വക ആഡിറ്റോറിയത്തിൽ ഗുരുദക്ഷിണ പരിപാടി നടത്താൻ അനുവദിക്കില്ലെന്നും വിലക്ക് ലംഘിച്ച് നടത്തിയാൽ നിയമനടപടികളുമായി മുമ്പോട്ടു പോകുമെന്നും പദ്മകുമാർ അറിയിച്ചു.ക്ഷേത്രം എ.ഒ.യോട് പോലീസിന് പരാതി നൽകാനും ദേവസ്വം കമ്മീഷണർ നിർദ്ദേശം നൽകി.