ക്രെറ്റ പുതിയ ലുക്കില്‍; മോഡി കൂട്ടി എല്‍ഇഡി ഗ്രില്‍

രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയ ക്രെറ്റ വിപണിയില്‍ താരമാകുന്നു. മോഡി കൂട്ടിയ ഫെയ്‌സ്‌ലിഫ്റ്റിനെ കഴിഞ്ഞ മാസമാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കസ്‌കേഡിംഗ് ശൈലിയിലുള്ള മുന്‍ ഗ്രില്ല് ക്രെറ്റയുടെ സൗന്ദ്ര്യം ഇരട്ടിയാക്കിയെന്നാണ് മാര്‍ക്കറ്റ് റിവ്യൂകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ക്രെറ്റയ്ക്ക് ആവശ്യക്കാരേറുന്നതിനാല്‍ പുതുക്കിയ രൂപഭാവങ്ങളോെട അവതരിപ്പിക്കുകയാണ് ഹോണ്ട. ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറി നിര്‍മ്മാതാക്കളായ കാര്‍ ചിക് ഓട്ടോമോട്ടീവ് പുറത്തിറക്കിയ പുതിയ ‘ബ്ലേസ് ഗ്രില്ല്’ ആണ് പുതുക്കിയ ക്രെറ്റയെ സുന്ദരനാക്കിയിരിക്കുന്നത്. 14,999 രൂപയാണ് ബ്ലേസ് ഗ്രില്ലിന് വിപണിയില്‍ വില.

ഗ്രില്ലിന്റെ ആകാരത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ എല്‍ഇഡി വെളിച്ചമാണ് വാഹനത്തിന് പുതുമ പകരുന്നത്. ഇന്‍ഡിക്കേറ്ററിന്റെ താളത്തിനൊത്താണ് എല്‍ഇഡി ലൈറ്റുകൾ വിസ്മയം കാ‍ഴ്ചവെക്കുക. ഫോഗ്‌ലാമ്പുകള്‍ക്ക് സമീപമുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബ്ലേസ് ഗ്രില്ല് പാക്കേജില്‍പ്പെടും.

എസ്‌യുവി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഗ്രില്ലില്‍ നീല വെളിച്ചം തെളിയും. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഗ്രില്ലിന്റെ ഒരുഭാഗത്തില്‍ എല്‍ഇഡി തെളിച്ചം അണയും.

ശേഷം അതത് ടേണ്‍ ഇന്‍ഡിക്കേറ്ററിന്റെ ദിശയിലേക്കാണ് ഗ്രില്ലിലുള്ള എല്‍ഇഡി തെളിയുക. ഇനി ഹസാര്‍ഡ് ലാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഇന്‍ഡിക്കേറ്റര്‍ ലാമ്പുകളുടെ താളത്തിനൊത്തു ഗ്രില്ല് പൂര്‍ണ്ണമായി പ്രകാശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News