ഇന്ന് ലോക കടുവ ദിനം; കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് കണക്കുകൾ. പെരിയാര്‍ കടുവാ സങ്കേതത്തിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നാല് വര്‍ഷത്തിനുളളില്‍ നാല്‍പത്തിനാല് കടുവകളാണ് കേരളത്തില്‍ വര്‍ദ്ധിച്ചത്. ഇതോടെ പെരിയാല്‍ കടുവാ സങ്കേതത്തിലെ കടുവകളുടെ എണ്ണം നൂറ്റിയെണ്‍പത് ആയി.

കടുവകളുടെ സാനിധ്യമുളള പ്രദശങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്ന പ്രോട്ടോക്കോൾ സൈന്‍ രീതിയിലായിരുന്നു സെന്‍സസ്.

രാജ്യത്ത് നാല് വര്‍ഷത്തിലൊരിക്കലാണ് കടുവകള‍ുടെ സെന്‍സസ് രേഖപ്പെടുത്തുന്നത്. 2019 ജനുവരിയോടെ രാജ്യത്തെ മു‍ഴുവന്‍ കടുവാ സങ്കേതങ്ങളിലും സെന്‍സസ് പൂര്‍ത്തിയാകും.

ലോകത്തുളളതില്‍ അറുപത് ശതമാനം കടുവകളും ഇന്ത്യയിലാണെന്നാണ് കണക്കുകൾ. 2016ലെ കണക്കനുസരിച്ച് ലോകത്ത് 3890 കടുവകൾ മാത്രമാണുളളത്.

2014 ലെ സെന്‍സസില്‍ രാജ്യത്തെ അമ്പതോളം കടുവാ സങ്കേതങ്ങളിലായി 2226 കടുവകളെ കണ്ടെത്തിയിരുന്നു. എന്നാല്‍ കടുവകളെ ഏറ്റവും അധികം വേട്ടയാടുന്നത് ഇന്ത്യയിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here