ജാര്‍ഖണ്ഡില്‍ മാനസീകാസ്വാസ്ഥ്യമുള്ള യുവാവിനെ ആള്‍ക്കൂട്ട ആക്രമിച്ചു കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗൂംല ജില്ലയിലാണ് സംഭവം.

ഛോട്ടു മുംണ്ടയെന്നാണ് ഗ്രാമീണരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഇയാളുടെ തിരിച്ചുള്ള ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒന്നും മൂന്നും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെയും അവരുടെ അച്ഛനെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. യുവാവ് മാനസീകാസ്വാസ്ഥ്യമുള്ളവരാണെന്ന് അറിഞ്ഞില്ലെന്നാണ് നാട്ടുകാരുടെ വാദം. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.