ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സൈന്യമടക്കമുളള സേനാ വിഭാഗങ്ങളെ തയ്യാറാക്കിയതായി മുഖ്യമന്ത്രിയുടെ ഒാഫീസ്.

ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും, ആ‍വശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്താതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉറപ്പ്.

ഇടുക്കി അണക്കെട്ട് നിറയുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റിയുടെ വാര്‍ത്താകുറിപ്പ്

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണത്തിനുളള എല്ലാ മുന്‍കരുതലുകളും സംസ്ഥാന ഭരണകൂടം എടുത്തിട്ടുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ ഒാഫീസ് നല്‍കിയിരിക്കുന്നത്.

കര, നാവിക,വായുസേന, കോസ്റ്റ് ഗാർഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്.

എറണാകുളത്തും തൃശ്ശൂരിലും ദുരന്തനിവാരണ അതോറിറ്റിയുടെ സംഘം തയ്യാറായി നിള്‍പ്പുണ്ട്. ഇപ്പോൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യം ഇപ്പോള്‍ ഇല്ലന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകളെ പറ്റി ദുരന്ത നിവാരണ അതോറിറ്റി വാര്‍ത്താകുറിപ്പ് പുറപ്പെടുവിച്ചു.

ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ വിനോദ സഞ്ചാരികള്‍ ഒരുകാരണവശാലും പോകാന്‍ പാടില്ല.

ഇടുക്കി ജില്ലയിലെ ചില പഞ്ചായത്തുകളിലേക്ക് വിനോദ സഞ്ചാരം ഒ‍ഴിവാക്കുക .ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്.

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്.പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.

അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക.

വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക .ലഘു ഭക്ഷണ സാധാനങ്ങളും , വിലപിടിപ്പുളള രേഖകളും ,അത്യാവശ്യ പണവും ഉളള എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുക.

ദുരന്തം നേരിടാനായി കര,നാവിക,വ്യോമസേനകള്‍ തയ്യാറായി ക‍ഴിഞ്ഞതായും ദുരന്ത നിവാരണ അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു