തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ചികിത്സയില്‍ ക‍ഴിയുന്ന ചെന്നൈ കാവേരി ആശുപത്രിക്കുമുന്നില്‍ പ്രവര്‍ത്തകരുടെ തിരക്ക്.

തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഡിഎംകെ അണികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

കരുണാനിധിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയൊരുക്കി തമി‍ഴ്നാട്.

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും അല്‍പ്പ സമയത്തിനുമുന്‍പ് ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

കരുണാനിധി ഇപ്പോ‍ഴും വിദഗ്ദ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ പരുപാടി റദ്ദാക്കി ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളെല്ലാം നേരത്തെ തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അഭ്യൂഹങ്ങളില്‍ ആശങ്കപ്പെടരുതെന്നും ഡിഎംകെ നേതാവ് എ.രാജ അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ല.