സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പ്; തൃശ്ശൂര്‍ ജില്ല ജേതാക്കള്‍

കണ്ണൂരിൽ നടന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ല ജേതാക്കളായി. മലപ്പുറത്തിന് രണ്ടും കോഴിക്കോടിന് മൂന്നാം സ്ഥാനവും ലഭിച്ചു.

14 ജില്ലകളിൽ നിന്നായി 541 മത്സരാ ർത്ഥികളാണ് വിവിധ ഇനങ്ങളിൽ മാറ്റുരച്ചത്.

കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ 122 പോയിന്റുകൾ നേടിയാണ് തൃശ്ശൂർ ചാംപ്യന്മാരായത്.

94 പോയിന്റുകൾ നേടിയ മലപ്പുറത്തിന് രണ്ടാം സ്ഥാനവും 53 പോയിന്റുകൾ നേടി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങൾ.ചാംപ്യന്മാർക്കുള്ള സമ്മാന ദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു.

സംസ്ഥാന ചാമ്പ്യൻഷിപ്പിലെ വിജയികൾ ലുധിയാനയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കും.

യോഗ അസോസിയേഷൻ ദേശീയ പ്രസിഡന്റ് അശോക് കുമാർ അഗർവാളിന്റെ സാന്നിധ്യത്തിലാണ് സംസ്ഥാന തല മത്സരങ്ങൾ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News