‘കിനാവള്ളിയിലെ കള്ളക്കഥ’ ; ഇവിടെ പ്രണയം -സൗഹൃദം -ഹൊറർ -കോമഡി എല്ലാം ഉണ്ട്; റിവ്യൂ വായിക്കാം

‘ബേസ്ഡ് ഓണ്‍ ഫേക്ക് സ്റ്റോറി’ സുഗീതിന്റെ കിനാവള്ളിയാണ് മലയാളി ആരാധകരുടെ ഇപ്പോഴത്തെ സംസാരം. പ്രണയം -സൗഹൃദം -ഹൊറർ -കോമഡി.

എന്ത് കൊണ്ട് കിനാവള്ളി എന്ന ചിത്രം പ്രേക്ഷകർ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്.

ഓർഡിനറി, മധുര നാരങ്ങ, ശിക്കാരി ശംഭു ചുരുങ്ങിയ സിനിമകൾ മലയാളികൾക്കിടയിൽ വിശ്വാസം ഉണ്ടാക്കിയെടുത്ത സംവിധായകൻ തന്നെയാണ് കിനാവള്ളിയുടെ മുഖ്യാകര്ഷണം.

പുതുമുഖങ്ങളെ മലയാള സിനിമ ആരാധകർ എപ്പോഴും സ്വീകരിക്കുന്നത് പോലെ കിനാവള്ളിയിലെ ആറ് സുഹൃത്തുക്കളുടെ കഥയാണ് കിനാവള്ളി പറയുന്നത്.

ഇതിനുമുൻപും സൗഹൃദ സിനിമകൾ ഒരുപാട് വന്നിട്ടുണ്ടെകിലും ഇത് ഒരു ഫാന്റസി -ഹൊറർ -ഫ്രണ്ട്ഷിപ് ചിത്രമാണ്.

സ്ഥിരം കണ്ടു വന്ന പ്രേത സിനിമകളെ മാറ്റി എഴുതാൻ കിനാവള്ളിക്ക് കഴിഞ്ഞുവെന്നത് സംവിധായകന്റെ വിജയമാണ്.

ഒരു കെട്ടു കഥ പോലെ അൽപ്പം കഥയും,കുസൃതിയും,ഭയവും കലർത്തി പ്രേക്ഷക മനസ്സുകളിലേക്കു ഒരു കിനാവള്ളി പോലെ പടർന്നു കയറി കഴിഞ്ഞു കിനാവള്ളി.

ഒരു ബംഗ്ലാവിൽ ഒത്തുകൂടുന്ന ഈ കൂട്ടുകാരിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. വിവേക്, അജിത്, സ്വാതി, സുധീഷ്, ഗോപൻ ഇവർ ചെറുപ്പംമുതൽ ഒരുമിച്ചാണ്.

ആത്മമിത്രങ്ങൾ , എന്നാൽ കൗമാര പ്രായത്തിലേക്ക് എത്തുമ്പോൾ വിവേക് ആനുമായി പ്രണയത്തിലായി ഒളിച്ചോടി പോവുന്നു.

പിന്നിട് വിവേക് ഇവരുമായി ബന്ധമില്ലാതെ ആനിൽ മാത്രമായി ജീവിക്കുന്നു. അങ്ങനെ ഇരുകുമ്പോഴാണ് വിവേകിന്റെയും ആനിന്റെയും വെഡിങ് ആനിവേഴ്സറിയിൽ പങ്കെടുക്കുവാൻ സുഹൃത്തുക്കൾക്ക് ആനിന്റെ വോയ്സ് മെയിൽ ലഭിക്കുന്നത്.

അവരുടെ പുതിയ ബംഗ്ലാവിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്. ഓരോ കോണിലും ഭയമൊളിച്ചിരിക്കുന്ന ആ ബംഗ്ളാവിലേക്ക് എല്ലാവരും എത്തുന്നു.

പിന്നീട് നടക്കുന്ന പല സംഭവങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്പൊടിയും ഭയത്തിന്റെ അഴകും ചേർത്ത് അവതരിപ്പിച്ചിരിക്കുന്നത്.

പേടിപ്പെടുത്തുന്ന ആ ബംഗ്ളാവിലെ കാഴ്ചകളെ മനോഹരമായി ഒപ്പിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ പേടിയും ചിരിയും പ്രണയവും സൗഹൃദവുമെല്ലാം മലയാളികളെ കിനാവള്ളിയിലേക്ക് കൂടുതൽ അടുപ്പിച്ചത്.

ഇവരെ കൂടാതെ വരുന്ന ഹരീഷ് കണാരന്‍ രണ്ടാം പകുതിയില്‍ അപ്പു സാമി എന്ന ഹാസ്യ കഥാപാത്രമായി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

സൗഹൃദവും ആത്മബന്ധവുമെല്ലാം മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് അത്കൊണ്ട് തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് അവരുടെ വേണ്ടപെട്ടവരെന്ന ഫീൽ നൽകുന്നുണ്ട്.

പുതുമുഖ താരങ്ങളുടെ അഭിനയ മികവിനെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. അത്രക്ക് മനോഹരമായിട്ടുണ്ട് , കൂടാതെ അവർക്കിടയിലുള്ള കെമിസ്ട്രി വളരെ നല്ല രീതിയിൽ ചിത്രത്തിൽ പ്രതിഫലിച്ചു കാണാം.

പേടിപ്പെടുത്തുന്ന കാഴ്ച്ചകൾ പകർന്നു തന്നത് വിവേക് മേനോൻ ആണ് . കാഴ്ച്ചകൾക്കൊപ്പം പേടിപ്പെടുത്തുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കിനാവള്ളിയിലേക്ക് അർധകരെ വലിച്ചടുപ്പിക്കുന്നു.

അജ്മൽ, സൗമ്യ, കൃഷ്, സുരഭി,വിജയ് ജോണ്‍, സുജിത് രാജ് മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. അവരുടെ അപാരമായ ടൈമിങ്ങും അഭിനയവും അവർക്ക് മലയാള സിനിമയിൽ കൂടുതൽ ഉയരങ്ങൾ തേടിപിടിക്കുവാനുള്ളതാണെന്ന് വ്യക്തമാക്കുന്നു.

കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപാപ്പയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സുരഭിയാണ് ആനായി എത്തിയത്.

കോമഡിയും ഹൊററും ഒരേപോലെ മനോഹരമാക്കിയ എല്ലാവരും തീർച്ചയായും മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ തന്നെയാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്യാം ശീതളിനും വിഷ്ണു രാമചന്ദ്രനും അഭിനന്ദനങ്ങൾ. ഇതിനെ നമുക്ക് ഫാന്റസി ഹൊറർ സിനിമയെന്ന് പറയാം.

പേടിപെടുത്തലോടെ തുടങ്ങിയ ചിരിയിൽ അവസാനിക്കുന്ന മനോഹരമായൊരു ചിത്രം. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷനൊപ്പവും വിവേക്, അജിത്, സ്വാതി, സുധീഷ്, ഗോപൻ ,ആൻ ഇവർ ഇറങ്ങിവരുമെന്നത് തന്നെയാണ് സുഗീത് എന്ന സംവിധായകന്റെ ഏറ്റവും വലിയ വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here