മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് 136 അടി; ഉന്നതാധികാര സമിതി അടുത്ത മാസം നാലിന് അണക്കെട്ട് സന്ദര്‍ശിക്കും

സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി അടുത്ത മാസം നാലിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. ജലനിരപ്പ് 136 അടിയായി ഉയർന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ലക്ഷ്യം.

മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്ന് പെരിയാർ തീരങ്ങളിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആഗസ്റ്റ് 4 ന് ഉന്നതാധികാരസമിതി അണക്കെട്ടിലെത്തുന്നത്.

കഴിഞ്ഞ നവംബർ 14 നാണ് ഉന്നതാധികാര സമിതി നേരത്തെ സന്ദർശനം നടത്തിയത്. കാലവർഷത്തിന് മുമ്പ് നടത്തേണ്ട സന്ദർശനമാണ് ഇപ്പോൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

ഉന്നതാധികാര സമിതിയുടെ സന്ദർശനം മുന്നിൽ കണ്ട് മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ് കുറക്കാൻ തമിഴ്നാട് ശ്രമമാരംഭിച്ചു.

ജലനിരപ്പ് ഉയരാതിരിക്കാൻ കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ട് പോകും. തമിഴ്നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപുകൾ വഴിയും ഇ റച്ചിൽ പാലം കനാൽ വഴിയും 2350 ഘന അടി ജലം വീതം കൊണ്ടു പോകുന്നുണ്ട്.

സ്പിൽവേഷട്ടർമാനുവൽതയാറാക്കി നൽകാൻ കഴിയാത്തത് വിമർശനത്തിന് ഇടയാക്കുമെന്നതിനാലാണ് ജലനിരപ് 136 ൽ നിലനിർത്താൻ തമിഴ്നാനാട് ശ്രമിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ് 140. ലേക്ക് എത്തിയാൽഷട്ടർമാനുവൽ തയാറാക്കി നൽകാത്തത് തമിഴ്നാടിനെതിരെ വലിയ വിമർശനങ്ങളുണ്ടാകും.

136.10 അടി വരെ ജലനിരപുയർന്ന അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 135 അടിയായി കുറഞ്ഞു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നിന്ന് സെക്കന്റിൽ 2366 ഘന അടി ജലം ഒഴുകി ഇറങ്ങുന്നുണ്ട്.

കേന്ദ്ര ജലവിഭവ കമ്മീഷനിലെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയർ ഗുൽഷൻ രാജിന്റെ നേത്രുത്വത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാൾ.

തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി Ksപ്രഭാകർ തുടങ്ങിയവരാണ് സമിതിയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here