ഓര്‍മസ്പര്‍ശത്തിന്റെ മുന്നേറ്റം പാട്ടുകളെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടേത്; പതിമൂന്നാം എപ്പിസോഡിലേക്ക്

ന്യൂയോര്‍ക്ക്: നമ്മുക്ക് പലര്‍ക്കും കടന്നുപോയ ജീവിത മുഹൂര്‍ത്തങ്ങളില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ സംഗീതം പലപ്പോഴും സ്വാന്തനമാകാറുണ്ട് ഓര്‍മസ്പര്‍ശത്തിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴും ഈ അനുഭവും ഉണ്ടാകുന്നതായി പ്രേക്ഷകര്‍ പറയുന്നതാണ് ഓര്‍മസ്പര്‍ശത്തിന്റെ വിജയം.

അമേരിക്കന്‍ മലയാളീ ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഓര്‍മസ്പര്‍ശം. പാട്ടുകളെ സ്‌നേഹിക്കുന്ന മലയാളികളെ, പഴയ മലയാളഗാനങ്ങളെ നെഞ്ചിലേറ്റിയ ഒരു തലമുറയെ തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്.

മനസില്‍ പാട്ടിന്റെ ചെമ്പനീര്‍ വിരിയച്ചുകൊണ്ട ഗാനങ്ങളുടെ ആല്‍മാവിലൂടെ ഒരു സഞ്ചാരം ,രചന കൊണ്ടും, ഈണം കൊണ്ടും,ആലാപനം കൊണ്ടും മനസിനെ സ്പര്‍ശിച്ച ഗാനങ്ങളിലൂടെ ഒരു ഓര്മസ്പര്‍ശം ,ദേവരാഗങ്ങളുടെ രാജശില്പികള്‍ നമുക്കായി തീര്‍ത്ത എത്ര എത്ര മനോഹരമായ ഭാവ ഗാനങ്ങള്‍.

അതെ തിരിച്ചുപോകാം നമുക്കു ഓര്‍മസ്പര്‍ശത്തിലൂടെ ഇന്നലകളിലേക്കു. നിങ്ങള്‍ നല്ലഗായകനോ ഗായികയോ ആണോ നിങ്ങള്‍ക്കും കൈരളി ടിവിയുടെ ഈ സംഗീത പരിപാടിയില്‍ അവസരം ഒരുക്കുന്നു.

ഓര്‍മസ്പര്‍ശത്തിന്റ 13 മത് എപ്പിസോഡില്‍ നിങ്ങള്‍ക്കായി ഗാനങ്ങള്‍ സമര്‍പിക്കുന്നതു അനിത കൃഷ്ണയും, ശാലിനി രാജേന്ദ്രനും, ജോക്കിന്‍ ദേവസിയും, ജെംസണ്‍ കുര്യാക്കോസുമാണ്. ആങ്കര്‍ ചെയ്യുന്നത് റിന്റാ റോണി പള്ളിക്കാപറമ്പിലാണ്.

അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ 4 മണിക്കും 9 മണിക്കും ഞായറാഴ്ച രാത്രി 10 മണിക്കും കൈരളി ടിവിയിലും പീപ്പിള്‍ ടിവിയിലും നോര്‍ത്ത അമേരിക്കയിലെ പ്രസ്തരായ ഈ ഗായകര്‍ നിങ്ങള്‍ക്കായി ഗാനങ്ങള്‍ സമര്‍പ്പിക്കുന്നത് കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: ഓര്‍മസ്പര്‍ശത്തിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നത് ബിനുതോമസ് 347 903 2468, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൈരളി ടിവി യുഎസ്എക്ക വേണ്ടി ജോസ് കാടാപുറം 9149549586.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here