അനുദിനം അരക്ഷിതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ ഉശിരുള്ള ചോദ്യങ്ങള്‍ ചോദിച്ച് ഒരു നാലാം ക്ലാസുകാരി.

കാശ്മീരില്‍ തന്‍റെ അതേ പ്രായത്തിലുള്ള പിഞ്ചു കുഞ്ഞിനെ അമ്പലത്തിലുള്ളില്‍ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെയുള്ള തന്‍റെ രോഷം മു‍ഴുവന്‍ വാക്കുകളിലാവാഹിച്ചാണ് അവള്‍ ഓരോ ചോദ്യവും ഈ കൊലയാളികളെ സംരക്ഷിച്ചവര്‍ക്ക് നേരെ എയ്യുന്നത്.

രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ആയുധമായി ബലാത്സംഗത്തെയും മാറ്റുന്ന നെറികെട്ട സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് ഈ പിഞ്ചു കുഞ്ഞ് തുറന്നുകാട്ടുന്നത്.

“ഇന്ത്യ അപകടത്തില്‍ പൊരുതാം നമുക്കൊന്നായ്” ആഗസ്ത് 15 ഡിവൈഎഫ്എെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്‍റെ ഭാഗമായി മേഖലാ തലത്തില്‍ നടത്തുന്ന പ്രചരണ ജാഥയില്‍ മാനന്തവാടി ബ്ലോക്കിലെ പയ്യമ്പള്ളി മേഖലാ ജാഥയിലാണ് നാലാം ക്ലാസുകാരി ജൂണ്‍ ശ്രീകാന്ത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന പ്രസംഗം നടത്തിയത്.