അഭിനയം ഓവറായെന്ന തുറന്നുപറച്ചിലുമായി നെയ്മര്‍; വീണുപോകുന്നവര്‍ക്കേ സ്വയം എ‍ഴുന്നേല്‍ക്കാനാവൂയെന്നും നെയ്മര്‍

റഷ്യൻ ലോകകപ്പിലെ മത്സരങ്ങള്‍ക്കിടെ ഫൗളിനിരയായപ്പോള്‍ നടത്തിയ അഭിനയം ഓ‍വറായെന്ന് ബ്രസീലിയന്‍ താരം നെയ്മര്‍. നിങ്ങളുടെ വിമർശനങ്ങൾ അല്‍പം വൈകിയാണെങ്കിലും ഞാൻ ഉള്‍ക്കൊള്ളുന്നു.

വൈകിയാണെങ്കിലും പുതിയൊരു മനുഷ്യനാകാനാണ് ശ്രമമമെന്നും ഇതിനായി ഉള്ളിലേക്കു നോക്കി വിലയിരുത്തുമെന്നും നെയ്മര്‍ പറയുന്നു. വീണുപോയി, ശരിയാണ്. വീണുപോകുന്നവർക്കു മാത്രമേ സ്വയം എഴുന്നേൽക്കാനൂകുയെന്നത് മറക്കരുത്.

തുറന്ന ഹൃദയത്തോടെയാണ് നിങ്ങളുടെ മുൻപിൽ നിൽക്കുന്നതെന്നും ഇന്നലെ പുറത്തുവന്ന ഗില്ലെറ്റിന്‍റെ പുതി പരസ്യത്തിലൂടെ നെയ്മർ വ്യക്തമാക്കുന്നു. പ്രതികരണം അറിയിച്ചത്.

ലോകകപ്പില്‍ നെയ്മറിന്‍റെ പ്രകടനം കടുത്ത വിമർശനം വരുത്തിവച്ച പശ്ചാത്തലത്തിലാണ് താരത്തിന്‍റെ പ്രതികരണം.

ഫൗൾ ചെയ്യപ്പെടുമ്പോഴുള്ള പ്രതികരണത്തിൽ താൻ അതിശയോക്തി കലർത്തുകയാണെന്ന് ആരാധകര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ശരിയാണെന്ന് നെയ്മര്‍ സമ്മതിക്കുന്നു. ചില സമയത്ത് താന്‍ അതിശയോക്തി കലർത്താറുണ്ട്.

പക്ഷേ, കളത്തിൽ താന്‍ ഇരയാകുന്ന ഫൗളുകളും അതു സമ്മാനിക്കുന്ന വേദനകളും വാക്കുകൾക്ക് അതീതമാണെന്നും താരം പറയുന്നു. ഞാൻ വീഴുന്നതല്ലെന്നതാണ് വസ്തുത. പലപ്പോഴും തട്ടിവീഴുകയാണ്.

ശസ്ത്രക്രിയയ്ക്ക് വിധേയമായ കാലുകളിൽ ചവിട്ടുമ്പോഴുണ്ടാകുന്നതിലും വലിയ വേദനയാണ് അതു സമ്മാനിക്കുന്നത്.

ചിലപ്പോള്‍ ലോകത്തെ സന്തോഷിപ്പിക്കുകയും മറ്റു ചിലപ്പോൾ ലോകത്തെ വെറുപ്പിക്കുകയും ചെയ്യുന്ന ഒരു ചെക്കന്‍ തന്‍റെയുള്ളിലുണ്ടെന്ന് നെയ്മര്‍ പറയുന്നു. ഉള്ളിന്‍റെയുള്ളിൽ ഈ പയ്യനെ ഊർജസ്വലനാക്കി നിർത്താനാണ് എന്‍റെ ശ്രമമെന്നും ബ്രസീലിയന്‍ താരം പറയുന്നു.

റഷ്യൻ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ ബൽജിയത്തോട് തോറ്റു പുറത്തായശേഷം തന്‍റെ പ്രതികരണങ്ങളെല്ലാം നെയ്മർ ഇന്‍സ്റ്റഗ്രാമിൽ മാത്രമായി ഒതുക്കിയിരുന്നു.

തോൽവിക്കുശേഷം ഞാൻ അഭിമുഖങ്ങളൊന്നും നൽകാതെ പോകുന്നത് അഭിനന്ദനങ്ങൾ മാത്രമേ ഏറ്റുവാങ്ങൂ എന്നുള്ളതുകൊണ്ടല്ല, നിങ്ങളെ നിരാശപ്പെടുത്താൻ അറിയാത്തതുകൊണ്ടാണ്.

പെരുമാറ്റം ചിലപ്പോൾ മാന്യമല്ലാതെ പോകുന്നത് ഞാൻ മോശക്കാരനായതുകൊണ്ടുമല്ല. നിരാശ പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയാത്തതുകൊണ്ടാണ്ടെന്നും നെയ്മര്‍ തുറന്നുപറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here