മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. യമുന നദിയിലെ ജലനിരപ്പ് അപകട സൂചിക കടന്നതിനെ തുടര്‍ന്ന് ഓള്‍ഡ് യമുന റെയില്‍ പാലം അടച്ചു.

27 ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തിവക്കുകയും7 എണ്ണം വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. 205.53 മീറ്ററാണ് നിലവിലെ യമുനയിലെ ജലനിരപ്പ്.

നദിക്ക് സമീപമുള്ള 1000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഹരിയാനയിലെ ഹത്‌നികുണ്ട് ഷട്ടര്‍ തുറന്ന് 6 ലക്ഷം ഘനയടി വെള്ളം തുറന്ന് വിട്ടതാണ് ദില്ലിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണം.