ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കുംഭകോണക്കേസില്‍ ദയാനിധി മാരന് തിരിച്ചടി. മാരന്റെ സഹോദരന്മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ വിചാരണ നേരിടണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചു.

2004 ജൂണിനും 2006 ഡിസംബറിനും ഇടയിലുള്ള കാലയളവില്‍ യു.പി.എ സര്‍ക്കാറില്‍ കേന്ദ്ര കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയായിരുന്നു ദയാനിധി മാരന്‍.

ഈ കാലയളവില്‍ അധികാരം ദുരുപയോഗപ്പെടുത്തി ചെന്നൈയിലെ ഗോപാലപുരത്തും ബോട്ട് ക്ലബിലും വിലയേറിയ 323 ഐ.എസ്.ഡി.എന്‍ ലൈനുകളോടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചുവെന്നാണ് കേസ്.

ഇതുവഴി സര്‍ക്കാറിന് 1.78 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ആരോപണം