സ്ത്രീകള്‍ വിവാഹത്തിനും ഭര്‍ത്താവിനും വേണ്ടി മാത്രമുള്ളതല്ല; ചേലാകര്‍മ്മം വ്യക്തി സ്വാതന്ത്യത്തിന് എതിരെന്ന് സുപ്രീം കോടതി

സ്ത്രീകളുടെ ചേലാകര്‍മ്മം വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്നും, ചേലാകര്‍മ്മം സ്വകാര്യതയുടെ ലംഘനമാണെന്നും സുപ്രീംകോടതി. സ്ത്രീകള്‍ വിവാഹത്തിനും ഭര്‍ത്താവിനും വേണ്ടിയുള്ളവര്‍ മാത്രമല്ലെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി.

വാദത്തിനിടെ സ്ത്രീകള്‍ വളര്‍ത്തു മൃഗങ്ങളാണോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ചേലാകര്‍മ്മം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഭരണഘടനയുടെ 25 ആം അനുച്ഛേദ പ്രകാരം ചേലാകര്‍മ്മം അനുവദിക്കണമെന്ന ബോറ സമുദായക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

കേസില്‍ നാളെയും വാദം തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here