യൂണിഫോമിന്റെ അളവെടുക്കാൻ വിളിച്ചു വരുത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ടെയ്ലർ ആയ യുവാവ് അറസ്റ്റിൽ.

കണ്ണൂർ തളിപ്പറമ്പിൽ തയ്യൽക്കട നടത്തുന്ന അബ്ദുൽ ലത്തീഫിനെയാണ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിഫോം തയ്ക്കാൻ അബ്ദുൽ ലത്തീഫിന്റെ തളിപ്പറമ്പിലുള്ള ഫോർ സ്റ്റാർ എന്ന തയ്യൽക്കടയെ സമീപിച്ചിരുന്നു.

ആദ്യം എടുത്ത അളവ് ശരിയായില്ലെന്ന് പറഞ്ഞാണ് വീണ്ടും അളവെടുക്കാൻ പെൺകുട്ടിയെ കടയിലേക്ക് വിളിപ്പിച്ചത്.

മാതാവിനൊപ്പമാണ് പെൺകുട്ടി കടയിൽ എത്തിയത്. അളവെടുക്കുന്നതിനിടെ ടെയ്ലർ പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു.

അസ്വാഭാവികത തോന്നിയ പെൺകുട്ടി അളവെടുക്കുന്ന ടേപ്പ് തട്ടിത്തെറിപ്പിക്കുകയും നിലവിളിക്കുകയും ചെയ്തു. ഇത് കേട്ട് കടയുടെ അകത്തു കയറിയ മാതാവ് ടൈലറെ പൊതിരെ തള്ളി.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു.ഉടൻ സ്ഥലത്തെത്തിയ തളിപ്പറമ്പ് സി ഐ കെ ജെ വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ആദ്യ തവണ തന്നെ കൃത്യമായി അളവെടുത്തെങ്കിലും പെൺകുട്ടിയെ പീഡിപ്പിക്കുക ലക്‌ഷ്യം വച്ചാണ് രണ്ടാമതും വിളിച്ചു വരുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം