ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍പിള്ളയെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഗ്രൂപ്പ് പോര് മുറുകിയ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ളയുടെ നിയമനം.

ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിയമനം. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ശ്രീധരന്‍ പിള്ളയെ ആകാനാണ് തീരുമാനം.

കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടു വന്നേക്കും. എന്‍ഡിഎ കണ്‍വീനറായി കുമ്മനത്തെ കൊണ്ടു വരാനാണ് നീക്കം. അതേസമയം പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു.

കേന്ദ്ര തീരുമാനം മുരളീധര വിഭാഗത്തിനും കൃഷ്ണദാസ വിഭാഗത്തിനും കനത്ത തിരിച്ചടിയാണ്. വി മുരളീധരന്‍ എംപിയക്ക് ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനത്തെ തിരിച്ച് കേരളത്തിലേക്കെത്തിക്കണമെന്ന ആര്‍എസ്എസ് ആവശ്യം ബിജെപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. എന്‍ഡിഎ കണ്‍വീനറായി കുമ്മനത്തെ കൊണ്ടു വരാനാണ് നീക്കം.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് ലോകസഭയിലേക്ക് മത്സരിപ്പിക്കാനും സാധ്യതയുണ്ട്. അതേസമയം പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള അദ്ധ്യക്ഷനാവുന്നത്. കേന്ദ്ര തീരുമാനത്തിന് മുന്നോടിയായി ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.

കുമ്മനം രാജശേഖരനെ മാറ്റിയതിനെ തുടര്‍ന്ന് മൂന്നു മാസത്തോളം അദ്ധ്യക്ഷനില്ലാതെയിരുന്ന ബിജെപിയില്‍ വിഭാഗിയത രൂക്ഷമായിരുന്നു.അതേസമയം കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാകണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി.

ആര്‍എസ്എസിന്റെ പിന്തുണയും ശ്രീധരന്‍ പിള്ളയ്ക്കായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം മുരളീധര വിഭാഗത്തിനും കൃഷ്ണദാസ വിഭാഗത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്. എംടി രമേശിനെ പിന്തുണയ്ക്കുന്ന കൃഷ്ണ ദാസ് പക്ഷവും മുരളീധര പക്ഷവും തമ്മിലുള്ള വിഭാഗിയത ബിജെപിയില്‍ ശക്തമായി തന്നെ തുടരുകയാണ്.

പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനായി അമിത് ഷാ കേരളത്തില്‍ എത്തിയിരുന്നെങ്കിലും ഗ്രൂപ്പുകളുടെ തമ്മിലടി മൂലം തീരുമാനമെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. അതേസമയം വി മുരളീധരന്‍ എംപിയക്ക് ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കി.