സ്ത്രീകളുടെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ഭരണഘടനയുടെ 25 ആം അനുച്ഛേദ പ്രകാരം ചേലാകര്‍മ്മം അനുവദിക്കണമെന്ന ബോറ സമുദായക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പുരോഗമിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. സ്ത്രീകളുടെ ചേലാകര്‍മ്മം വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്നും, ചേലാകര്‍മ്മം സ്വകാര്യതയുടെ ലംഘനമാണെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചേലാകര്‍മം നിരോധിക്കണമെന്നും ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക സുനിത തിവാരി നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങളെ പിന്തുണയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.