മുസഫര്‍പൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതിഷേധം കത്തുന്നു; പ്രതിഷേധം രാജ്യതലസ്ഥാനത്തേക്കും

മുസഫര്‍പൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതിഷേധം രാജ്യതലസ്ഥാനത്തേയ്ക്കും വ്യാപിക്കുന്നു. വനിത സംഘടനകളുടെയും സാമൂഹൃ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബീഹാര്‍ ഭവന് മുന്നിലായിരുന്നു ദില്ലിയിലെ പ്രതിഷേധ പരിപാടി.

കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ ഭര്‍ത്താവിനെതിരെപോലും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രതികരിക്കാന്‍പോലും മുഖ്യമന്ത്രി തയാറായിട്ടില്ല.

മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലുണ്ടായിരുന്ന 44 പെണ്‍കുട്ടികളില്‍ 34 കുട്ടികളും പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.പീഡനം പ്രതിരോധിക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സംശയമുണ്ട്.

ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത പതിനാറ് പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്.

സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു ശര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വര്‍മയ്‌ക്കെതിരെയും ലൈംഗികപീഡനമടക്കമുള്ള ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നീതിക്കായുള്ള വനിത സംഘടകളുടെയും സാമൂഹ്യപ്പവര്‍ത്തകരുടെയും പ്രതിഷേധം.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവക്കുക, നീതി ലഭ്യമാക്കുക, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം കൊണ്ടു വരിക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

നീതീഷ് കുമാര്‍ മുഖ്യമന്ത്രിയായിടത്തോളം കാലം കേസ് തെളിയില്ലെന്നും പ്രിതിഷേധക്കാര്‍ ആരോപിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട 11 പേരില്‍ 10 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.അന്വേഷണം കഴിഞ്ഞ ദിവസം സിബിഐക്ക് കൈമാറിയുരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News