കോടതി വിധി ലംഘിച്ച് ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി പരിപാടി നടത്തി; ആർ.എസ്.എസിനെതിരെ പോലീസ് കേസെടുത്തു

കോടതി വിധി ലംഘിച്ച് ദേവസ്വം ബോർഡിന്റെ തൃക്കടവൂർ മേജർ മഹാദേവർ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ഗുരുദക്ഷിണ പരിപാടി നടത്തിയ ആർ.എസ്.എസിനെതിരെ പോലീസ് കേസെടുത്തു. ഐപിസി 188 കെപി ആക്ട് 120 എഫ് പ്രകാരവുമാണ് കേസ്.

ഹൈക്കോടതി വിധി ലംഘിച്ചു,ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ക്ഷേത്ര വളപ്പിലെ ആഡിറ്റോറിയത്തിൽ മതാചാര പ്രകാരമല്ലാത്ത പരിപാടി സംഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പോലീസ് കേസ് റജിസ്ടർ ചെയ്തത്.

2014 ൽ ആർ.എസ്.എസിന്റെ ക്ഷേത്ര വളപ്പിലെ ശാഖാ പ്രവർത്തനം ആയുധ പരിശീലനം ഉൾപ്പടെ ഹൈക്കോടതി തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു,മാത്രമല്ല ആർ.എസ്.എസ് പ്രവർത്തനം ദേവസ്വം ബോർഡും വിലക്കി സർക്കുലർ ഇറക്കിയിട്ടുണ്ട്.

ഇത് നിലനിൽക്കെയാണ് ജ്യുഡീഷറിയേയും ദേവസ്വം ബോർഡിനേയും വെല്ലു വിളിച്ച് ആർ.എസ്.എസ്.ശാഖയും ഗുരുപൂജയും നടത്തുന്നത്. ദേവസ്വം ബോർഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആർ.എസ്.എസ് തൃക്കടവൂർ ക്ഷേത്രവും ആഡിറ്റോറിയവും കയ്യടക്കി വെച്ചിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി ആർ.എസ്.എസ് ക്ഷേത്ര വളപ്പിൽ ഗുരുപൂജ നടത്തുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറയുന്നു.  ക്ഷേത്രം വക സ്വത്ത് അന്യർ മതാചാര പ്രകാരമല്ലാത്ത ആവശ്യത്തിനുപയോഗിച്ചിട്ടും എ.ഒ നടപടി സ്വീകരിച്ചില്ല.

സംഭവം പീപ്പിൾ ടിവി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് എ.ഒ പോലീസിൽ പരാതി നൽകാൻ തയാറായത്.ആർ.എസ്.എസിന്റെ ഇരുട്ടിന്റെ മറവിൽ ക്ഷേത്ര വളപ്പിൽ നടത്തുന്ന ശാഖ വിശ്വാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News