എയര്‍സെല്‍-മാക്സിസ് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ ആഗസ്റ്റ് 7 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ദില്ലി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. 2006ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ മകന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.

വിദേശനിക്ഷേപ അനുമതിക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 600 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ മാത്രം അധികാരമുള്ള ധനമന്ത്രാലയം നേരിട്ട് 5500 കോടി നിക്ഷേപത്തിന് അനുമതി നല്‍കിയെന്നാണ്് സി.ബി.ഐയുടെ കണ്ടെത്തല്‍.