സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഒരാള്‍ മരിച്ചു. ജോർജ്കുട്ടി ജോൺ (74) എന്നയാളാണ് ഷോക്കേറ്റ് മരിച്ചത്.രാവിലെ 6 മണിയോടെ പാൽ വാങ്ങാനിറങ്ങിയപ്പോഴായിരുന്നു അപകടം.

മ‍ഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകള്‍ തുറന്നു.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.