കിസ്കോ സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി പാലാ നാരായണന്‍ നായര്‍ പുരസ്കാരം കവിയും ഗാനരചയിതാവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റുമായ ഏ‍ഴാച്ചേരി രാമചന്ദ്രന്. അരലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം.

ആഗസ്ത് 10ന് പാലായില്‍ കി‍‍ഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ പ്രൊഫ. സി ആര്‍ ഓമനക്കുട്ടനും അറിയിച്ചു. ബാങ്ക് പ്രസിഡന്‍റ് അഡ്വ. ജോര്‍ജ് സി കാപ്പനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.