കാര്‍ യാത്രക്കാര്‍ക്ക് രണ്ടാം ജന്മം; ചാടി രക്ഷപ്പെട്ടതിന് പിന്നാലെ കാര്‍ പ്രളയത്തില്‍ ഒലിച്ചുപോയി; വീഡിയോ കാണാം

ഡെറാഡൂണില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ കാറിനെ പ്രളയ ജലമെടുത്തു. യാത്രക്കാരില്‍ നാലാമന്‍ വിന്‍ഡോ ഗ്ലാസിലൂടെപുറത്തിറങ്ങുന്നതിനിടെയാണ് കാര്‍ കുത്തൊ‍ഴുക്കില്‍പ്പെട്ടത്.

സമീപത്തുണ്ടായിരുന്ന കാറില്‍ പിടിച്ചുതൂങ്ങിയ യാത്രക്കാരനെ പീന്നീട് സഹയാത്രക്കാരന്‍ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തുകയായിരുന്നു.

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് ഈ അപകടവും അത്ഭുതകരാമായ രക്ഷപ്പെടലും. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്‌.

കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വാഹനങ്ങളും ഒലിച്ചുപോകുകയായിരുന്നു.

വെള്ളത്തിലകപ്പെട്ട കാറില്‍ നിന്ന് യുവാക്കള്‍ രക്ഷപ്പെടുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം

രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് റോഡിലുണ്ടായിരുന്നത്. വെ‍ള്ളത്തിന്‍റെ ഒ‍ഴുക്കിന് ശക്തികൂടിയതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഡോര്‍ തുറന്നാല്‍ അരപ്പൊക്കം വെള്ളത്തിലിറങ്ങേണ്ടി വരുമെന്നതിനാലാണ് വിന്‍ഡോ ഗ്ലാസ് വ‍ഴി സമീപത്തുകിടന്ന കാറിന്‍റെ മുകളില്‍ കയറി യുവാക്കള്‍ പുറത്തിറങ്ങിയത്.

നാലാമന്‍ പുറത്തിറങ്ങുന്നതിനിടെയാണ് ഇവര്‍ വന്ന കാറിനെ പ്രളയ ജലമെടുത്തത്. അല്‍പ്പസമയത്തിനകം രണ്ടാമത്തെ കാറും ഒ‍ഴുക്കില്‍പ്പെട്ടു.

മുംബൈയിലെ ഗോട്ട്ഗാവില്‍ പാലത്തില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് വീണ കാറില്‍ നിന്ന് നാലംഗ കുടുംബം അവിശ്വസനീയ വിധത്തില്‍ ക‍ഴിഞ്ഞ ദിവസം രക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel