ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; പ്രദേശത്ത് ശക്തമായ മ‍ഴയും കാറ്റും

ഇടുക്കിയില്‍ ശ്തമായ മ‍ഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു നിലവിലെ ജലനിരപ്പ് 2395.52 ആയി.

ജലനിരപ്പ് 2395 അടിയിലെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ദുരന്ത നിവാരണ അതോറിറ്റി ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തുടര്‍ന്നും ഡാമിലെ ജലനിരപ്പ് പതിയെ ഉയരുന്ന സ്ഥിതിയാണ് ഉള്ളത്. ഇതുക്കിയിലുള്‍പ്പെടെ സംസ്ഥാനത്താകെ കനത്ത മ‍ഴ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകള്‍ തുറന്നു. ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നാല്‍ മാത്രമെ ഡാം തുറക്കേണ്ടതുള്ളു എന്ന അഭിപ്രായത്തിലാണ് അധികൃതര്‍.

നിലവില്‍ മണിക്കൂറില്‍ 0.02 അടി ജലമാണ് ഡാമില്‍ ഉയരുന്നത്. മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് മറ്റന്നാള്‍വരെ ശക്തമായ മ‍ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യ തൊ‍ഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിലെ ജലം ഉപയോഗിച്ചുള്ള വൈദ്യുത ഉത്പാദനം പരമാവധി ഉയര്‍ത്തിയിരിക്കുകയാണ് കെഎസ്ഇബി.

ഇടുക്കി കലക്ട്രേറ്റിൽ അവലോകനയോഗം തുടരുകയാണ്. യോഗത്തില്‍ മന്ത്രി മാത്യു ടി തോമസ് പങ്കെടുക്കുന്നുണ്ട്.
കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാം നാളെ 11 മണിക്കും 12 മണിക്കും ഇടയിൽ തുറക്കും.

ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്കടുത്തെത്തി. 114.78 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115. 06 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി.

മുക്കൈ പുഴ, കൽപാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News