ദേശീയ പൗരത്വ കരട് പട്ടിക; അസമില്‍ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ദേശീയ പൗരത്വ പട്ടികയുടെ കരടിന്റെ അടിസ്ഥാനത്തില്‍ അസമില്‍ നടപടി പാടില്ലെന്ന് സുപ്രീംകോടതി. 40 ലക്ഷം പേര്‍ക്കും അവരുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

എല്ലാവരുടെയും കാര്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം കുടിയേറ്റകാര്‍ക്കെതിരെ നടപടി ആരംഭിച്ചത് രാജിവ് ഗാന്ധിയാണെന്നും ഇപ്പോള്‍ വന്നിരിക്കുന്ന പൗരത്വ രേഖ അന്തിമ കരടല്ലെന്നും അമിത് ഷാ വ്യക്തമാക്കി.

അസമിലെ പൗരത രേഖയുമായി സംബന്ധിച്ച് പ്രതി പക്ഷം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുകയാണെന്നും, കോണ്‍ഗ്രസും ത്രിണമൂലും വോട്ടു ബാങ്കിനായി ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News