പുതിയ സംവിധാനങ്ങളുമായി വാട്സ്ആപ്പ്; ഇനി ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവും

വാട്സ്ആപ്പിൽ വീഡിയോ-വോയിസ് പിന്തുണയോടെ ഗ്രൂപ്പ് കോളിംഗ് നടത്താൻ കഴിയുന്ന സംവിധാനം നിലവിൽവന്നു.

പുതിയ ഫീച്ചർ ലോകമെമ്പാടുമുള്ള ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. ഒരേസമയം നാലു പേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താൻ കഴിയുക.

ഒരു വ്യക്തിയിലേക്കുള്ള കോള്‍ തുടങ്ങിയതിന് ശേഷം “ആഡ് പാര്‍ട്ടിസിപ്പന്‍റ്” ഓപ്ഷന്‍ വ‍ഴി മൂന്ന് പേരെക്കൂടി ചേര്‍ക്കാവുന്ന രീതിയിലാണ് ഗ്രൂപ്പ് കോളുകള്‍.

പുതിയ സംവിധാനം ഫോണിൽ ലഭിക്കാൻ ഗൂഗിൾ, ആപ്പിൾ പ്ലേസ്റ്റോറുകളിൽനിന്ന് വാട്സ്ആപ്പിന്‍റെ പുതിയ വേർഷൻ ഡൗണ്‍ലോഡ് ചെയ്യണം

സിഗ്നൽ കുറഞ്ഞയിടങ്ങളിലും മികവു പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വിളികൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ രീതിയിൽ സുരക്ഷിതമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News