റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; ഭവന, വാഹന വായ്പാനിരക്കുകൾ വർധിക്കും

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ചാണ് പുതിയ വായ്പനയം ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പ്രഖ്യാപിച്ചത്.

പുതിയ വായ്പനയം പ്രകാരം റിപ്പോനിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപ്പോ 6. 25ശതമാനവുമാണ്. പുതിയ വായ്പനയത്തോടെ വായ്പാ പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകും.

ഭവന വാഹനവായ്പകളുടെ പലിശയും ഇതോടെ വര്‍ദ്ധിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.49 ശതമാനം ജിഡിപി വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വായ്പ നയമാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്.നാലര വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആര്‍ബിഐ പലിശനിരക്കുകള്‍ കൂട്ടി വായ്പാനയം പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ജൂണിലെ വായ്പനയത്തിലും റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചിരുന്നു. റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും കാല്‍ ശതമാനം വര്‍ദ്ധനവാണ് ഇത്തവണയും ആര്‍ബിഐ വരുത്തിയത്. പുതിയ പലിശ നിരക്ക് പ്രകാരം റിപ്പോ നിരക്ക് 6.5ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6. 25ശതമാനവുമാണ്.

വ്യപാരയുദ്ധ പ്രതിസന്ധികളുടെയും പണപ്പെരുപ്പം ഉയരുന്നതിന്റെയും പശ്ചാത്തലത്തില്‍ പലിശനിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ദര്‍ പ്രതീക്ഷിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പനയത്തോടെ വായ്പ പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകും.

ഭവന വാഹന വായ്പകളുടെ പലിശയിലെ നിരക്കുകളിലും വര്‍ദ്ധനവുണ്ടാകും. സാധാരണക്കാരുടെ തലയിലേക്ക് കൂടുതല്‍ സാമ്പത്തിക ഭാരം കെട്ടിയേല്‍പ്പിക്കുന്നതായി ആര്‍ബിഐയുടെ പുതിയ വായ്പ നയം.

അതേസമയം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.49 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. ആര്‍ബിഐയുടെ 6 അംഗ മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യോഗം ചേര്‍ന്ന ശേഷമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.

എംപിസിയുടെ അടുത്ത യോഗം ഒക്ടോബര്‍ 3 ന് ചേരുമെന്നും ആ യോഗത്തില്‍ പുതിയ വായ്പനയം രാജ്യത്ത് സൃഷ്ടിച്ച മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ആര്‍ബിഐ ഗവര്‍ണര്‍
ഊര്‍ജിത് പട്ടേല്‍ മുംബൈയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News