‘ഉമ്പായി മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകന്‍’; അനുശോചനം രേഖപ്പെടുത്തി മന്ത്രി ബാലന്‍

തിരുവനന്തപുരം: പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ അനുശോചിച്ചു.

മലയാളിയുടെ ഗസല്‍ ആസ്വാദന ശീലങ്ങളെ ജനകീയമാക്കിയ ഗായകനാണ് ഉമ്പായി. അദ്ദേഹത്തിന്റെ ലാളിത്യവും വികാരസാന്ദ്രതയും കലര്‍ന്ന ആലാപന ശൈലി കേരളത്തില്‍ വലിയതോതില്‍ ഗസല്‍ ആസ്വാദകരെ സൃഷ്ടിച്ചു.

തബല വാദകനായി സംഗീതലോകത്ത് എത്തിയ അദ്ദേഹം ബോംബെയിലെത്തി ഉസ്താത് മുജാവര്‍ അലിയുടെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. അദ്ദേഹത്തിന്റെ ആലാപന മികവ് തിരിച്ചറിഞ്ഞ ഗുരുവാണ് ഉംബായിയെ ഗസലിന്റെ വഴിയിലേക്ക് നയിച്ചത്.

ഗസല്‍ ജീവിതമാക്കിയ ഉമ്പായിയാണ് മലയാളത്തില്‍ ആദ്യമായി ഗസല്‍ സംഗീത ട്രൂപ്പ് ആരംഭിച്ചതും പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം പുറത്തിറക്കിയതും.

ഉംബായിയുടെ പെട്ടെന്നുള്ള ദേഹവിയോഗം കലാകേരളത്തിന് തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News