രജീഷ് പോളിനെതിരായ ലൈംഗിക ആരോപണം; അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം. പരാതികള്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

കണ്ണൂര്‍ പിലാത്തറ സ്വദേശി രജീഷ് പോള്‍ തന്നെ 16-ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ രജീഷിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.

വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, സംസ്ഥാന യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം എന്നിവരും രജീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരേ ഒന്നിലേറെ പെണ്‍കുട്ടികള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരെ ആരോപണമുയരുമ്പോള്‍ പിന്തുണ നല്‍കുന്ന സംഘവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇവര്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുന്ന പ്രചരണം തുടരുകയാണ്. ഇവരുടെ സാമ്പത്തിക വിവരങ്ങളും, മറ്റ് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News