കൊട്ടിയൂർ വൈദികന്‍റെ പീഡനം: പെണ്‍കുട്ടി കൂറ് മാറി; ‘ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ; പ്രായപൂർത്തി ആയിരുന്നുവെന്നും പെണ്‍കുട്ടി കോടതിയിൽ

വൈദികൻ പ്രധാന പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൂറ് മാറി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂർത്തി ആയിരുന്നുവെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.

ഫാദർ റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാൽ മതിയെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.

കൊട്ടിയൂർ പീഡനക്കേസിൽ തലശ്ശേരി പോക്സോ കോടതിയിൽ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെൺകുട്ടി കൂറ് മാറിയത്.

അതെ സമയം പീഢനം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാനായാൽ പോക്സോ നിയമ പ്രകാരം വൈദികന് എതിരായ കേസ് നില നിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News