നടിക്കൊപ്പമോ ദിലീപിനൊപ്പമോ? മൗനം വെടിഞ്ഞ് മഞ്ജു വാര്യര്‍

ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്നും അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും നടി മഞ്ജു വാര്യര്‍.

മഞ്ജുവിന്റെ വാക്കുകള്‍:

”നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവള്‍ക്കറിയാം.”

”എന്നെയും അവളെയും അടുത്തറിയാവുന്ന എല്ലാവര്‍ക്കുമറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ്ടാഗുകളും ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും.”

”ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും അതു പ്രഖ്യാപിക്കാന്‍ ഹാഷ്ടാഗുകളുടെ ആവശ്യമില്ല.”

”വിവാദങ്ങളും ചര്‍ച്ചകളും വരികയും പോവുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്ക്കാന്‍ എനിക്കാകില്ല. സംഘടനകളില്‍ എടുക്കേണ്ട നിലപാട് അതാത് സമയത്ത് എടുത്തിട്ടുണ്ട്.”

”വ്യക്തിബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലികളോ ഒന്നും തടസ്സമാകുമെന്നും ഞാന്‍ കരുതുന്നില്ല”. ഒരു അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News