കാര്‍ വിപണിയില്‍ വന്‍ കുതിച്ച് ചാട്ടവുമായി ക്രെറ്റ; ഹ്യുണ്ടായിക്കിത് ഭാഗ്യകാലം

ഹ്യുണ്ടായിക്കിത് ഭാഗ്യകാലമാണ്. അവരുടെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റാണ് ഈ ഭാഗ്യം കൊണ്ടുവരുന്നത്. വന്‍ മത്സരം നിലനില്‍ക്കുന്ന ആഡംബര കാര്‍വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് ക്രെറ്റ നേടിയത്. ജൂലായില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത് 59,590 യൂണിറ്റ് കാറുകളാണ്.

2017 ജൂലായില്‍ 55,315 കാറുകളാണ് വിറ്റതെങ്കില്‍ ഇത്തവണ 7.7 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. കാര്‍ കയറ്റുമതിയില്‍ 31 ശതമാനം വളര്‍ച്ച സ്വന്തമാക്കി.

ഇക്കൊല്ലം ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, i20, ഗ്രാന്‍ഡ് i10 മോഡലുകളാണ് ഹ്യുണ്ടായിയുടെ വില്‍പനയില്‍ വര്‍ധനവുണ്ടാക്കിയത്.

ഈ മൂന്നു കാറുകളും കൂടി പ്രതിമാസം 35,000 യൂണിറ്റ് വില്‍പനയുണ്ട്. പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് വന്‍ ഡിമാന്‍റാണ് വിപണിയില്‍. രണ്ടുമാസത്തിനകം 40,000 ബുക്കിംഗിന് മേലെ എസ്‌യുവി നേടിക്കഴിഞ്ഞു.

9.43 ലക്ഷം രൂപയില്‍ തുടങ്ങും ക്രെറ്റയുടെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപയും.

1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്‌യുവിയുടെ വരവ്. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.7 bhp കരുത്തുത്പാദിപ്പിക്കും.

യഥാക്രമം 121 bhp, 126 bhp എന്നിങ്ങനെയാണ് 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുടെ കരുത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here