മഹാരാജാസില്‍ പഠനത്തിനായി ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികളും; ഇരുകൈയും നീട്ടി സ്വീകരിച്ച് ക്യാമ്പസ്

കൊച്ചി: മഹാരാജാസിന്റെ ക്ലാസ് മുറികളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം കൈകോര്‍ത്ത് നടക്കാന്‍ ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളും ഉണ്ടാകും.

ദയ ഗായത്രി, പ്രവീണ്‌നാഥ്, തീര്‍ത്ഥ സര്‍വ്വിക എന്നീ മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സ്വന്തം സ്വത്വത്തില്‍ ബിരുദ പഠനത്തിനായി മഹാരാജാസില്‍ പ്രവേശനം നേടിയത്.

ബിരുദബിരുദാനന്തര വിഷയങ്ങള്‍ക്ക് രണ്ട് സീറ്റുകള്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് ഇവര്‍ക്ക് തുണയായത്. സ്വന്തം സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരില്‍ പാലക്കാട് നെന്മാറ എന്‍എസ്എസ് കോളേജില്‍ നിന്നും പുറത്തുപോകേണ്ടി വന്ന പ്രവീണയായിരുന്ന പ്രവീണ്‍ നാഥ് കോളേജിലെത്തി പഠനം ആരംഭിച്ചുകഴിഞ്ഞു.

പാലക്കാട് നെന്മാറ കോളേജിലുണ്ടായ അനുഭവം ആവര്‍ത്തിക്കുമോയെന്ന് ഭയന്നാണ് പ്രവീണ്‍നാഥ് ഒന്നാം വര്‍ഷ ഇംഗ്ലീഷ് ക്ലാസ് മുറിയിലെത്തിയത്.

എന്നാല്‍ പ്രവീണിനെ മഹാരാജാസിലെ ക്ലാസ് മുറികള്‍ വരവേറ്റത് നിറഞ്ഞ കയ്യടികളോടെ. പിന്നീട് തങ്ങളുടെ പുതിയ ട്രാന്‍സ്ജന്‍ഡര്‍ കൂട്ടുകാരനെ വിശദമായി പരിചയപ്പെടല്‍. വ്യത്യസ്തനായ കൂട്ടുകാരനെ കിട്ടിയതിന്റെ ഏറെ സന്തോഷത്തിലായിരുന്നു അവര്‍.

ആദ്യമായാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് അഡ്മിഷന്‍ നല്‍കുന്നതിനാല്‍ ഇവരുടെ ടോയ് ലറ്റ് അടക്കമുളള കാര്യങ്ങള്‍ അടുത്തയാഴ്ചയോടെ സജ്ജമാകുമെന്നും പ്രിന്‍സിപ്പാളും അറിയിച്ചു.

പ്രമുഖരായ കലാകാരന്മാരെയും രാഷ്ട്രീയ നേതാക്കളെയും സമ്മാനിച്ച മഹാരാജാസ് കോളേജ് ഇനി പ്രബുദ്ധരായ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെയും വാര്‍ത്തെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News