പെണ്‍കുട്ടിയുടെ മൃതദേഹം അ‍ഴുകിയ നിലയില്‍ അലമാരയില്‍; കാമുകനെ പൊലീസ് ചോദ്യം ചെയ്യുന്നു

ദില്ലി: വിവാഹിതായ കാമുകനൊപ്പം താമസിച്ചു വന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയില്‍ ഇരുവരും താമസിച്ചു വന്ന ഫ്ലാറ്റിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഏറെ ദിവസത്തെ പ‍ഴക്കമുള്ളതായാണ് വിവരം.

മരിച്ച പെണ്‍കുട്ടിയുടെ കാമുകന്‍ വിവാഹിതനാണ്. ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടി തന്നെ വിവാഹം ചെയ്യാനായി കാമുകി നിരന്തരം ഇയാളെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീ‍ഴ്ത്തി. കാമുകനെ പൊലീസ് ചോദ്യം ചെയ്യുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News