ഇത് പൊളിക്കും ബ്രോ; യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്

കൊച്ചിയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‍. ചലോ കൊച്ചി എന്ന ആപ്പ് വ‍ഴി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെയും ബോട്ടുകളുടെയും തത്സമയ സ്ഥിതി അറിയാനാകും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു.

കൊച്ചിയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ ബസ്റ്റോപ്പിലോ ബോട്ട് ജെട്ടിയിലോ കാത്തിരുന്ന് സമയം കളയേണ്ട. നിങ്ങളുടെ അടുത്ത് ഏറ്റവും ആദ്യമെത്തുന്ന വാഹനം ഏതാണെന്നും സമയവും ഇനി ലൈവായി നല്‍കും. കെഎംആര്‍എല്ലിന്‍റെ ചലോ കൊച്ചി എന്ന പുതിയ മൊബൈല്‍ ആപ്പാണ് പൊതുഗതാഗതസംവിധാനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നത്.

നില്‍ക്കുന്ന സ്ഥലത്ത് നിന്നും തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്കും ബോട്ട് ജെട്ടിയിലേക്കും മെട്രോ സ്റ്റേഷനിലേക്കുമുളള ദൂരവും ലൈവ് സ്റ്റാറ്റസായി ആപ്ലിക്കേഷനിലൂടെ ലഭിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.

അടുത്ത ഘട്ടമായി കെഎസ്ആര്‍ടിയെയും ചലോ കൊച്ചി ആപ്പിന്‍റെ ഭാഗമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ്, കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here